കല്‍പ്പറ്റ തുര്‍ക്കി മാടായി മുഹമ്മദ് മന്‍സൂര്‍ ആണ് എക്‌സൈസിന്റെ പിടിയിലായത്. 25 ഗ്രാം പാസ്‌മോ പ്രോക്‌സിവോണ്‍ പ്ലസ് ടാബ്ലറ്റ്‌സ് ഇയാളില്‍ നിന്നും കണ്ടെടുത്തു. എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച്  ഇന്‍സ്‌പെക്ടറും സംഘവും കല്‍പ്പറ്റ എമിലി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിഷ്ണു ജിഷ്ണു. ജി യുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍. എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍.വി.കെ,
പ്രിവന്റീവ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി. പി, സുനില്‍കുമാര്‍ എം  സുനില്‍കുമാര്‍ എം. എ, ഷാജി  ഷാജി പി. അനീഷ്. എ. എസ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ.  മുഹമ്മദ് മുസ്തഫ, ശ്രീജിത്ത്. ടി,  വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍
പ്രസന്ന ടി.ജി  സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രസാദ് കെ എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.