തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൻ്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മത്സരചിത്രം തെളിഞ്ഞു. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ  മുൻസിപ്പൽ കൗൺസിലുകളിലേക്ക് ആകെ 319 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് 115 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. 
നാമനിർദേശ പത്രിക സമർപ്പിച്ച 186 സ്ഥാനാർഥികളിൽ 71 പേർ പത്രിക പിൻവലിച്ചു. സുൽത്താൻ ബത്തേരി മുനിസിപ്പൽ കൗൺസിലിലേക്ക് 113 സ്ഥാനാർഥികളാണുള്ളത്. നാമനിർദേശ പത്രിക സമർപ്പിച്ച 191 സ്ഥാനാർഥികളിൽ 78 പേർ പത്രിക പിൻവലിച്ചു. 
കൽപറ്റ മുറ്റസിപ്പൽ കൗൺസിലിലേക്ക് 91 സ്ഥാനാർഥികൾ മത്സരിക്കും. ഇവിടെ നാമനിർദേശ പത്രിക സമർപ്പിച്ച 144 സ്ഥാനാർഥികളിൽ 51 പേർ പത്രിക പിൻവലിച്ചു. രണ്ട് നാമനിർദേശ പത്രികകൾ തള്ളുകയും ചെയ്തു.