കേണിച്ചിറ : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം നടത്തിയ കേസിലുൾപ്പെട്ട് ഒളിവിലായിരുന്നയാളെ പിടികൂടി.  നടവയൽ കയ്യാലമുക്ക് വടക്കേടത്ത് വീട്ടിൽ ജോജി ജോസഫ് (62)നെയാണ് കേണിച്ചിറ പോലീസ് പിടികൂടിയത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ സ്കൂളിൽ പോകുന്ന വഴിയിൽ വച്ച് കാറിൽ കയറ്റി കുട്ടിക്കെതിരെ ലൈംഗീകാതിക്രമ ശ്രമം നടത്തിയ കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സബ് ഇൻസ്‌പെക്ടർ സന്തോഷ്‌, എ എസ് ഐ ദിലീപ്കുമാർ, സി പി ഓ മാരായ അജിത്ത്, ജിഷ്ണു, അമലേഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.