വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് (നവംബർ 19) മാനന്തവാടി ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമാകും. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്യും. വിവിധ വേദികളിലാൽ നാലു ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ് അധ്യക്ഷനാകുന്ന പരിപാടിയിൽ ഭാരതിയാർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ചെയർമാനുമായ ഡോ.റാഷിദ്‌ ഗസ്സാലി, സിനിമാ സംവിധായകയും കോസ്റ്റ്യൂം ഡിസൈനറുമായ സ്റ്റെഫി സേവിയർ, നോർത്ത് വയനാട് ഡി.എഫ്.ഒ ആർ. സന്തോഷ്‌ കുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി മൻമോഹൻ,  ഹയർസെക്കൻഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ആർ രാജേഷ് കുമാർ, വി.എച്ച്.എസ്.ഇ മേഖല അസിസ്റ്റന്റ് ഡയറക്ടർ വി.ആർ അപർണ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ഡയറ്റ് പ്രിൻസിപ്പൽ  കെ.എം സെബാസ്റ്റ്യൻ, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ അനിൽകുമാർ, മാനന്തവാടി എ.ഇ.ഒ എം സുനിൽകുമാർ, എ.ഇ.ഒ ടി. ബാബു, സുൽത്താൻ ബത്തേരി എ.ഇ.ഒ ബി.ജെ ഷിജിത, മാനന്തവാടി ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പി. സി തോമസ്, മാനന്തവാടി വി.എച്ച്.എസ്.ഇ  പ്രിൻസിപ്പൽ കെ.കെ ജിജി, മാനന്തവാടി ജി.വി.എച്ച്.എസ്.എസ് വൈസ് പ്രിൻസിപ്പൽ കെ.കെ സുരേഷ് കുമാർ എന്നിവർ പങ്കെടുക്കും.