തിരുനെല്ലി:  തോല്‍പ്പെട്ടി വാഹന പരിശോധനക്കിടെ കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും കര്‍ണാടക മദ്യവുമായി ഒരാള്‍ പിടിയില്‍. പനവല്ലി ഉന്നതിയിലെ ജോഗി (59) ആണ് പോലീസ് ശനിയാഴ്ച പിടികൂടിയത്. ഇയാളുടെ പക്കലില്‍ നിന്നും 180 എം.എല്‍ അടങ്ങുന്ന 30 പാക്കറ്റ് കര്‍ണാടക മദ്യം കണ്ടെടുത്തു.  പനമരം സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സന്തോഷ്മോന്റെ നേതൃത്വത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.