മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു എസും സംഘവും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസര്‍ ജോണി. കെ സംഘവും സംയുക്തമായി ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടി തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റിന്റെ നടത്തിയ വാഹന പരിശോധനയില്‍ രേഖകള്‍ ഇല്ലാതെ കടത്തി കൊണ്ടുവന്ന 86,58 ,250 (എണ്‍പത്തിയാറ് ലക്ഷത്തി അന്‍പത്തിയെട്ടായിരത്തി ഇരുനൂറ്റിയന്‍പത് രൂപ പിടികൂടി. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബാംഗ്ലൂര്‍ - കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ്സിലെ യാത്രക്കാരായിരുന്ന മഹാരാഷ്ട്ര , സംഗ്ലീ ഖാനപ്പൂര്‍ സാന്‍കേത് തുക്കാറാം നിഗം,(24) മഹാരാഷ്ട്ര, സംഗ്ലീ ടാന്‍ഗാവ് ഉമേഷ് പട്ടേല്‍, (25) എന്നിവരില്‍ നിന്നാണ് പണം പിടികൂടിയത്. പിടികൂടിയ തുക തുടര്‍നടപടികള്‍ക്കായി ആദായനികുതി വകുപ്പിന് കൈമാറും.
Comments (0)
No comments yet. Be the first to comment!