ഡൽഹി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലും പരിശോധന ശക്തമാക്കി.  ബോംബ് സ്കോഡും ഡോഗ്സ്കോഡും പോലീസും സംയുക്തമായിട്ടാണ് ജില്ലയിൽ പരിശോധന നടത്തുന്നത്. കൽപ്പറ്റയിൽ പരിശോധന പൂർത്തിയാക്കിയ സംഘം ബത്തേരിയിലും മാനന്തവാടിയിലും പരിശോധന നടത്തും.

ഇന്നലെ വൈകിട്ട് 6.55-ഓടെയാണ്  ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷന് മുന്നിൽ ട്രാഫിക് സിഗ്നലിലേക്ക് സാവധാനമെത്തിയ കാര്‍ പൊട്ടിത്തെറിച്ചത്.  സ്ഫോടനത്തില്‍  10 പേര്‍  കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് കേന്ദ്ര സർക്കാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. സ്ഫോടനത്തിന്‍റെ കാരണമറിയാന്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുകയാണ്.  ഇതിൻറെ പശ്ചാത്തലത്തിലാണ് ജില്ലയിലും പരിശോധന കർശനമാക്കിയത്.

ബോംബ് സ്കോഡും ഡോഗ് സ്കോഡും പോലീസും സംയുക്തമായിട്ടാണ് പരിശോധന. കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്താണ് സംഘം ആദ്യം പരിശോധന ആരംഭിച്ചത്. തുടർന്ന് ജില്ലാ കളക്ടറേറ്റിലും കോടതിയിലും പരിശോധന നടത്തി. DHQ SI പി വി റോയി, കൽപ്പറ്റ Sl ഷാജഹാൻ, CPO K T അരുൺ , CPO അബിൻ, ASI സുധിഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ബത്തേരി, കൽപ്പറ്റ ഭാഗങ്ങളിലും സംഘം പരിശോധന  നടത്തും.