തിരുനെല്ലി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ നാളെ മുതല്‍ ആറളത്ത് പ്രവര്‍ത്തനം തുടങ്ങും. മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളിനായി കണ്ണൂര്‍ ജില്ലയിലെ ആറളത്ത് നിര്‍മിച്ച കെട്ടിടത്തിലാകും താത്കാലികമായി സ്‌കൂള്‍ പ്രവര്‍ത്തിക്കുക.

25 വര്‍ഷം തിരുനെല്ലിയില്‍ പ്രവര്‍ത്തിച്ച സ്‌കൂളാണ് ഇന്ന് ചുരമിറങ്ങി ആറളത്തേക്കെത്തുന്നത്. ആറളം പുനരധിവാസമേഖലയിലെ ഏഴാം ബ്ലോക്കില്‍ പട്ടികജാതി വികസനവകുപ്പ് കിഫ്ബി ഫണ്ടില്‍ നിന്ന് 17.39 കോടി രൂപ മുടക്കിയാണ് സ്‌കൂളിനായി കെട്ടിടം നിര്‍മിച്ചത്. 2021 സെപ്റ്റംബറില്‍ കെട്ടിത്തിന്റെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നു. 350 ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താമസിച്ച് പഠിക്കാനുള്ള സൗകര്യമുണ്ട് ഈ സ്ഥാപനത്തില്‍. ആധുനിക അടുക്കള, ഭക്ഷണശാല, ശൗചാലയ ബ്ലോക്കുകള്‍, പഠനമുറി, ലബോറട്ടറി, കംപ്യൂട്ടര്‍ മുറി തുടങ്ങിയ അത്യാധുനിക സംവിധാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാളെ മുതല്‍ പഠിക്കാം

ഒന്‍പത് കെഎസ്ആര്‍ടിസി ബസുകളിലായി വിദ്യാര്‍ഥികളെ ഇന്ന് രാവിലെ ഇരിട്ടിയിലേക്ക് കൊണ്ടു പോയി. സ്ഥലസൗകര്യങ്ങള്‍ നേരിട്ടു കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്കോപ്പം രക്ഷിതാക്കള്‍ക്കും അധികൃതര്‍ അവസരം ഒരുക്കിയിട്ടുണ്ട്