കൊളഗപ്പാറ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. കൊളഗപ്പാറ റോക്ക് വാലി ഹൗസിംഗ് കോളനിയിലെ അച്ചാരുകുടിയിൽ ഡോൺ റോയി (23) ആണ് മരിച്ചത്.  മാണ്ഡ്യ  മെഡിക്കൽ കോളജിൽ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് ഡോൺ റോയി. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. ഡോൺ റോയി സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി തട്ടിയാണ്  അപകടമുണ്ടായത്. 
സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ. 
പിതാവ്: റോയി കുര്യാക്കോസ്. മാതാവ്: മേഴ്സി. സഹോദരൻ: ഡിയോൺ റോയി.