സുല്‍ത്താന്‍ബത്തേരി മലവയല്‍ എടക്കല്‍ അമ്പലവയല്‍ റൂട്ടില്‍ സ്വകാര്യബസ്സുകള്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. സബ് ആര്‍ ടി ഓഫീസില്‍ ജോയിന്റ് ആര്‍ടിഒയുടെ അധ്യക്ഷതയില്‍ പൊലിസിന്റെ സാനിധ്യത്തില്‍  ബസ്സുടമകളും ട്രേഡ് യൂണിയന്‍ നേതാക്കളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മൂന്ന് ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിച്ചത്്.

പാരല്‍ സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പിന്‍മേലാണ് സമരം പിന്‍വലിച്ചത്. നാളെ ഓട്ടോറിക്ഷ തൊഴിലാളികളുടെയും സ്വകാര്യബസ്് തൊഴിലാളികളുടെയും യോഗവും സബ് ആര്‍.ടിഓഫീസില്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്് യോഗത്തില്‍ സബ് ആര്‍ ടി.ഒ ജയദേവന്‍, ഡി.വൈ.എസ്.പി കെ.കെ അബ്ദുള്‍ ഷരീഫ്, സ്വകാര്യബസ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ റ്റി. എം സുരേന്ദ്രന്‍, മര്‍വാന്‍, ട്രേഡ് യൂണിയന്‍ നേതാക്കളായ ജിനേഷ് പൗലോസ്, പി.കെ അച്ചുതന്‍, ബിജുതോമസ്, സുനില്‍ എന്നിവര്‍ സംബന്ധിച്ചു.