കൽപ്പറ്റ: വിനോദ സഞ്ചാര വകുപ്പിന്റെ ഭാഗമായ കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി (കെ.ആർ.ടി.എം സൊസൈറ്റി) മുണ്ടക്കൈ,ചൂരൽമല  ദുരന്തബാധിതർക്കുവേണ്ടി തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യ ഘട്ടത്തിൽ 30 പേർക്ക് കരകൗശല, സുവനീർ നിർമ്മാണ പരിശീലനവും 15 പേർക്ക് കമ്മ്യൂണിറ്റി ടൂർ ലീഡർ പരിശീലനവുമാണ് നൽകുക. അപേക്ഷാ ഫോമുകൾ www.keralatourism.org/rt എന്ന വെബ്‍സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ നവംബർ 15നകം ഡെസ്റ്റിനേഷൻ കോർഡിനേറ്റർ, വിനോദസഞ്ചാര വകുപ്പ് ജില്ലാ ഓഫീസ്, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9544313351