കല്‍പ്പറ്റ: മണിയന്‍കോട്ടപ്പന്‍ ക്ഷേത്ര പരിസരത്താണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇടത്താവളം യാഥാര്‍ത്ഥ്യമാക്കിയത്.   മന്ത്രി ഒ.ആര്‍ കേളു  നാടിന് സമര്‍പ്പിക്കും.2018ല്‍  തറക്കല്ലിട്ട  ഇടത്താവളം 2019 ലാണ് നിര്‍മ്മാണം തുടങ്ങിയത്. മികച്ച സൗകര്യങ്ങളോടെയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതര സംസ്ഥാനക്കാരായ അയ്യപ്പ ഭക്തര്‍ക്കാണ് ഇടത്താവളത്തിന്റെ ഗുണം കൂടുതലായും ലഭിക്കുക. വിരിവെക്കാനും വിശ്രമിക്കാനുമുള്ള വിശാലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 57,000 ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉള്ള രണ്ട് കെട്ടിടങ്ങളാണ് നിര്‍മ്മിച്ചിട്ടുള്ളത്. കുളിക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനും ഉള്ള സൗകര്യം ഇവിടെയുണ്ടാകും. ഒരേസമയം ആയിരത്തിലേറെ ഭക്തരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഇടത്താവളം ആണ് നിര്‍മ്മിച്ചിട്ടുള്ളത്. കിട്ടിയില്‍ ഉള്‍പ്പെടുത്തി പതിമൂന്നരക്കോടി രൂപ ചെലവഴിച്ചാണ് ശബരിമല ഇടത്താവളം യാഥാര്‍ത്ഥ്യമാക്കിയത്.