കല്‍പ്പറ്റ: ഐ.സി.എ.ആര്‍ ബംഗളൂരൂ ആസ്ഥാനമായ  സെന്‍ട്രല്‍ ഇന്‍ലാന്‍ഡ് ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് , പ്രാദേശിക കേന്ദ്രം ബാണാസുരസാഗര്‍ ജലാശയത്തില്‍ ട്രൈബല്‍ സബ് പ്ലാന്‍ പദ്ധതിയുടെ ഭാഗമായാണ് പ്രദര്‍ശന പരിപാടി സംഘടിപ്പിച്ചത്. സ്വദേശ മത്സ്യങ്ങളെയും കേജ് കള്‍ച്ചറിനെയും ഉള്‍പ്പെടുത്തി മത്സ്യവര്‍ഗ്ഗ വൈവിധ്യം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം.
പരിപാടിയുടെ ഭാഗമായി  സ്വദേശ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ അക്വാകള്‍ച്ചര്‍ ഡെവലപ്‌മെന്റ് അതോറിറ്റി കേരള  നല്‍കുന്ന കേജുകളിലേക്ക് വിടുകയും ചെയ്തു. ഈ മത്സ്യങ്ങളുടെ കേജ് കള്‍ച്ചറിനായി മത്സ്യത്തൊഴിലാളികള്‍ക്ക് തീറ്റയും വിതരണം ചെയ്തു.പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്
ഡോ. പ്രീത പണിക്കര്‍  അധ്യക്ഷയായി. കേരളത്തിലെ സ്വദേശ മത്സ്യങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു.കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്അസിസ്റ്റന്റ് എന്‍ജിനീയര്‍ അനില്‍ ബാണാസുരസാഗറില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍, അണക്കെട്ടിന്റെ സുരക്ഷയും വിനോദസഞ്ചാര വികസനവും സംബന്ധിച്ച് സംസാരിച്ചു.സയന്റിസ്റ്റ് കേജ് കള്‍ച്ചറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡോ. ജെസ്‌ന പി.കെ വിശദീകരിച്ചു.  സാഗര്‍ ദാസ്, കേജ് ടെക്‌നിക്കല്‍ മാനേജര്‍,  നൗഫല്‍, മത്സ്യബന്ധന പ്രമോട്ടര്‍, കേരള മത്സ്യവകുപ്പ്, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. സന്ദീപ് കെ.എന്‍. ,  മോഹന്‍ദാസ് എ. കെ.  എന്നിവര്‍ സഹകരണ സംഘത്തിന്റെ പ്രതിനിധികളായി സംബന്ധിച്ചു.നിലവില്‍  ഐകാറും സി.ഐ.എഫ്. ആര്‍.ഐയും   ബാണാസുരസാഗര്‍ ജലാശയത്തിലെ പരിസ്ഥിതിഗതിശാസ്ത്രവും മത്സ്യശ്രേണികളും സംബന്ധിച്ച പഠനം നടത്തുകയാണ്. ഇതിന്റെ ലക്ഷ്യം വ്യാപാര മൂല്യമുള്ള മത്സ്യങ്ങളുടെ സുസ്ഥിരതയും സ്വദേശ മത്സ്യങ്ങളുടെ സംരക്ഷണവുമാണ്. ടി.എസ്. പി. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഈ കേജുകളില്‍  കേരളത്തിന്റെ സംസ്ഥാന മത്സ്യമായ പാറല്‍  വിടുകയും ചെയ്തിരുന്നു.
ബാണാസുരസാഗര്‍ എസ്.ടി-എസ്.സി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ ഏകദേശം 50 മത്സ്യത്തൊഴിലാളികള്‍ ഈ പരിപാടിയില്‍ പങ്കെടുത്തു.