സമ്പൂര്‍ണ്ണ ഡിജിറ്റൈസേഷന്‍ കോടതിയായി വയനാട് ജില്ലാ കോടതി.  ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് ഡിജിറ്റൈസേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചെക്ക് പാസാകാതെ മടങ്ങുന്ന കുറ്റം സംബന്ധിച്ച കേസുകളാണ്  ഇ- കോടതിയില്‍ ആദ്യം ഫയല്‍ ചെയ്യുന്നത്.

പൂര്‍ണമായും ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്കിംഗ് സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് കോടതി പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും കേസുകള്‍ ഫയല്‍ ചെയ്യാം. കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും നേരിട്ട് ഹാജരാകാതെ ഓണ്‍ലൈനായി കേസ് നടത്താം. വേണമെങ്കില്‍ നേരിട്ടും ഹാജരാകാവുന്ന ഹൈബ്രിഡ് മോഡിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്.  

ജില്ലാ കോടതിയില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് & സെഷന്‍സ് ജഡ്ജി അയ്യൂബ്ഖാന്‍ ഇ അധ്യക്ഷനായി.  കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ മുഖ്യപ്രഭാഷണം നടത്തി.  കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അനുപ് എ.ബി,  കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കൃഷ്ണകുമാര്‍ കെ, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി.ജെ. സുന്ദര്‍ റാം,  സുല്‍ത്താന്‍ ബത്തേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്  അഡ്വ. പി.ഡി.സജി,  മാനന്തവാടി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വര്‍ഗീസ് എന്‍. കെ, എന്നിവര്‍ സംസാരിച്ചു.