കല്‍പ്പറ്റ : കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം നവംബര്‍ നാലിന് ചുണ്ട് പാരിഷ് ഹാളില്‍ വച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 61 മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനം നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്. സമ്മേളനം സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യും.ജില്ലാ കൗണ്‍സില്‍ യോഗവും തിരഞ്ഞെടുപ്പും നടക്കും. ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ജയപാല്‍ ഉദ്ഘാടനം ചെയ്യും. ഹോട്ടല്‍ അസോസിയേഷന്‍ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന ഫുഡ് കോര്‍ട്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാ സമ്മേളനത്തില്‍ നടക്കും. ഹോട്ടല്‍ അസോസിയേഷന്റെ പദ്ധതിയായ സുരക്ഷാനിധിയില്‍ നിന്നും ജില്ലയില്‍ മരണമടഞ്ഞ മൂസാ ഹാജിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്കും സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ബാലകൃഷ്ണ പൊതുവാള്‍ കൈമാറും
കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് , വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍, വൈത്തിരി പഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് സംഘടനയുടെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ബിജു ലാല്‍, സംസ്ഥാന സെക്രട്ടറിമാരായ അനീഷ് ബി നായര്‍ , സജീര്‍ ജോളി തുടങ്ങി മറ്റ് സംസ്ഥാന നേതാക്കന്മാരും സമ്മേളനത്തില്‍ പങ്കെടുക്കും. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. ഉച്ചയ്ക്കുശേഷം രണ്ട് മണി മുതല്‍ മൂന്ന് മണി വരെ വയനാട് ടൂറിസം അസോസിയേഷന്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ എന്നിവയുടെ സംയുക്ത കണ്‍വെന്‍ഷനും നടക്കും.ജില്ലയിലെ ഹോട്ടല്‍ വ്യവസായ മേഖലയിലെ ആളുകളും മറ്റ് ക്ഷണിക്കപ്പെട്ട പൗരപ്രമുഖരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സെക്രട്ടറി അനീഷ് ബി നായര്‍, മുഹമ്മദ് അസ്ലം, ജില്ലാ സെക്രട്ടറി യു.സുബൈര്‍, ജില്ലാ ട്രഷറര്‍ അബ്ദുറഹ്‌മാന്‍ പ്രാണിയത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
No comments yet. Be the first to comment!