ഇരുളം ഫോറസ്‌ററ് സ്റ്റേഷന്‍ പരിധിയിലെ ചേലക്കൊല്ലി വന ഭാഗത്തു നിന്നും പുള്ളിമാനിനെ കെണി വെച്ച് പിടികൂടിയ ആറു പേരടങ്ങിയ സംഘത്തെ ഇരുളം ഫോറസ്‌ററ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍ കെ. പി. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ പിടികൂടി. ഇരുളം വെളുത്തേരി കുന്ന് ഉന്നതിയിലെ താമസക്കാരായ സനീഷ് (23) അപ്പു (60).ബിനീഷ് കുമാര്‍ (29 )രാജന്‍ (55) പിലാക്കാവ് തറാട്ട് പ്രജിത്ത് (26) മീത്തയില്‍ .അജേഷ് (27) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും ഇറച്ചി, കുരുക്ക്, കത്തികള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
സംഘത്തില്‍ ഇരുളം സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്‌ററ് ഓഫിസര്‍ സുന്ദരേശന്‍. പി. വി., ബീറ്റ് ഫോറസ്‌ററ് ഓഫീസര്‍മാരായ അജീഷ്. പി. എസ്., സത്യന്‍. എം. എസ് എന്നിവരും ഉണ്ടായിരുന്നു.ചെതലത്ത് റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍ എം. കെ. രാജീവ് കുമാര്‍ പ്രതികളെ ചോദ്യം ചെയ്തു തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Comments (0)
No comments yet. Be the first to comment!