ലക്കിടി: കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ വട്ടോത്ത്പുരയില്‍ മുഹമ്മദ് ഷിഹാബ്, മാട്ടുമ്മല്‍ എകെ ഷാക്കിറ എന്നിവരാണ് പിടിയിലായത്. ഇന്നു പുലര്‍ച്ചെ നാലുമണിയോടെ ലക്കിടിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും എക്‌സൈസിന്റെ വലയിലായത്. പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ ഒളിപ്പിച്ച നിലയിലാണ് മെഞ്ഞാഫിറ്റമിന്‍ കണ്ടെത്തിയത്. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്നു എക്‌സൈസ് സംഘം അറിയിച്ചു. കല്‍പ്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജി ജിഷ്ണു നേതൃത്വത്തിലായിരുന്നു പരിശോധന. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് മുസ്തഫ ടി, വൈശാഖ് വി കെ, പ്രജീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സിബിജ, പ്രിവന്റീവ് ഓഫീസര്‍ ഡ്രൈവര്‍ അബ്ദുള്‍ റഹീം എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ലഹരി കടത്ത് തടയുന്നതിന് ചെക്ക് പോസ്റ്റുകളിലും അതിര്‍ത്തി പ്രദേശങ്ങളിലും കര്‍ശനമായ പരിശോധന നടത്തിവരികയാണ് എക്‌സൈസ്.
Comments (0)
No comments yet. Be the first to comment!