സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിതോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫീ ബോര്‍ഡ് വിവിധ പദ്ധതികള്‍ക്കായി സബ്‌സിഡി നല്‍കുന്നു. കിണര്‍, കുളം നിര്‍മ്മാണം, ജലസേചന സാമഗ്രികള്‍ (സ്പ്രിങ്ക്‌ളര്‍, ഡ്രിപ്പ് ) വാങ്ങുന്നതിന്, പുനര്‍കൃഷി , കാപ്പി ഗോഡൗണ്‍ നിര്‍മ്മാണം, കാപ്പിക്കളം നിര്‍മ്മാണം, യന്ത്ര വല്‍കൃത ഡ്രയറുകള്‍ സ്ഥാപിക്കല്‍, പള്‍പ്പിംഗ് യൂണിറ്റ് സ്ഥാപിക്കല്‍ എന്നിവക്കാണ് ധനസഹായം അനുവദിക്കുന്നത്.
കാപ്പിതോട്ടങ്ങളുടെ യന്ത്രവല്‍ക്കരണത്തിനും ഇക്കോ പള്‍പ്പര്‍ സ്ഥാപിക്കുന്നതിനും കാപ്പി കര്‍ഷകര്‍ക്ക് പാരിസ്ഥിതിക സാക്ഷ്യപത്രം ലഭിക്കുന്നതിനുള്ള ധനസഹായ പദ്ധതിയും നിലവില്‍ വന്നിട്ടുണ്ട്. പൊതു വിഭാഗത്തിന് പരമാവധി 40 ശതമാനമാണ് സബ്‌സിഡി. പട്ടിക - ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് 75-90 ശതമാനം സബ്‌സിഡി ലഭിക്കും.
പൊതുവിഭാഗത്തിന് കുറഞ്ഞത് ഒരു ഏക്കറും പട്ടികജാതി - പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് അര ഏക്കര്‍ കാപ്പിതോട്ടവും ഉണ്ടായിരിക്കണം. വ്യക്തികള്‍ക്ക് പുറമെ 100 കാപ്പി കര്‍ഷകരെങ്കിലും ഉള്ള എഫ്.പി.ഒകള്‍ക്കും (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍) ധനസഹായം ലഭിക്കും.
അപേക്ഷിക്കുന്നതിന് മുമ്പ് ലൈയ്സൺ ഓഫീസുകളിൽ നിന്ന് അനുമതി വാങ്ങണം. നവംബർ 28-നകം ഇന്ത്യാ കോഫി ആപ്പ് മുഖേനയോ www.coffeeboard.gov.in എന്ന വെബ്സൈറ്റ് വഴിയോ അപേക്ഷിക്കണം . കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത കോഫി ബോർഡ് ഓഫീസുമായി ബന്ധപ്പെടണമെന്ന് കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Comments (0)
No comments yet. Be the first to comment!