തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ  127 ഓളം വരുന്ന വിദ്യാര്‍ത്ഥികളുടെ ദുരിത ജീവിതം ചൂണ്ടിക്കാണിച്ച് കെഎസ്യു വയനാട് ജില്ലാ കമ്മിറ്റിയുടെ ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ ബാലാവകാശ കമ്മീഷനും പരാതി നല്‍കി. അടിസ്ഥാനപരമായിട്ടുള്ള സൗകര്യങ്ങള്‍ ഇല്ലാതെയാണ് ഏറെക്കാലമായ വിദ്യാര്‍ത്ഥിനികള്‍ കഴിയുന്നത്.  മന്ത്രിയുടെ സ്വന്തം പഞ്ചായത്തില്‍ ആയിരുന്നിട്ട് പോലും   വിദ്യാര്‍ത്ഥികള്‍ക് ഈ ഗതി വന്നത്  തികച്ചും മന്ത്രിയുടെ നിരുത്തരവാദിത്വം ആണ് പ്രകടമാകുന്നത്, ഈ ഗതി തികച്ചും വേദനാജനകമാണ്. അവസ്ഥ കണ്ടില്ലെന്ന് നടിക്കാനാണ് ഭാവമെങ്കില്‍ വരുന്ന ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ സമരപരിപാടികളുമായി കേരള വിദ്യാര്‍ത്ഥി യൂണിയന്‍ മുമ്പോട്ട് പോകുമെന്നും കെഎസ്‌യു.