എല്ലാ വിദ്യാലങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വൈവിധ്യമായ മേഖലകളില്‍ ഒരുപോലെ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്ലോടി സെന്റ് ജോസഫ്് യു.പി സ്‌കൂളില്‍ മന്ത്രിയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ച് നിര്‍മ്മിച്ച പാചകപ്പുരയുടെയും എടവക ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ലഭ്യമാക്കിയ വാട്ടര്‍ പ്യൂരിഫയറുകളുടെയും ഉദ്ഘാടനം  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ത്ഥികള്‍ക്ക് മനോഹരമായതും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള സ്‌കൂളുകളുകള്‍ഒരുക്കുകയാണ് സര്‍ക്കാരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കല്ലോടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂള്‍ മാനേജര്‍ ഫാ.സജി കോട്ടായില്‍ അധ്യക്ഷനായ പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി വിജോള്‍, എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബുദ്ദീന്‍ അയാത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജംഷീറ ശിഹാബ്, ജോര്‍ജ് പടകൂട്ടില്‍, മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം. സുനില്‍ കുമാര്‍, മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കെ.കെ സുരേഷ്, നൂണ്‍ മീല്‍ ഓഫീസര്‍ പി.സി സന്തോഷ്,  പ്രധാനാധ്യാപകന്‍  ജോസ് പള്ളത്ത്, പി.ടി.എ പ്രസിഡന്റ് ജിനീഷ് തോമസ്, സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍  എ.വി ബ്രിജേഷ് ബാബു, പ്രധാനാധ്യാപകന്‍ പി.എ ഷാജു എന്നിവര്‍ പങ്കെടുത്തു.