
വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് മേപ്പാടി ഗ്രാമപഞ്ചായത്ത് വികസന സദസ്. മേപ്പാടി ഇ.എം.എസ് ഹാളില്‍ സംഘടിപ്പിച്ച വികസന സദസ്
സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഏറെ ശ്രദ്ധേയമാണെന്നും വിപുലമായ ആരോഗ്യ ശ്യംഖല ജില്ലയില്‍ യാഥാര്‍ത്ഥ്യമാക്കിയെന്നും വികസനത്തില്‍ രാഷ്ട്രീയമില്ലെന്നും വികസനമെന്നത് ഒരുമിച്ച് ചെയ്യേണ്ട പ്രവര്‍ത്തിയാണെന്നും വികസന സദസ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ 173 കുടുംബങ്ങളെയാണ് മേപ്പാടി പഞ്ചായത്ത് കണ്ടെത്തിയത്. ഇവരില്‍ 155 കുടുംബങ്ങള്‍ അതിദാരിദ്ര്യ മുക്തരായി. ലൈഫ് ഭവന പദ്ധതിയില്‍ 1100 വീടുകളാണ് പഞ്ചായത്ത് നിര്‍മിക്കുന്നത്. ഡിജി കേരളം പദ്ധതിയിലൂടെ 927 പേരെ ഡിജിറ്റല്‍ സാക്ഷരരാക്കി.
കെ സ്മാര്‍ട്ട് മുഖേന വിവിധ സേവനാവശ്യങ്ങള്‍ക്കായി 4265 അപേക്ഷകള്‍ ലഭിക്കുകയും 3402 അപേക്ഷകള്‍ തീര്‍പ്പാക്കുകയും ചെയ്തു. സ്ത്രീ സൗഹൃദ- വയോജന സൗഹൃദ പഞ്ചായത്ത്, ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ പദ്ധതി, വയോജന ക്ഷേമ പദ്ധതികള്‍,
ബാലസഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ നൂതന ആശയങ്ങള്‍ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയിട്ടുണ്ട്. ക്ഷയരോഗ മുക്ത പഞ്ചായത്ത്, വാതില്‍പടി മാലിന്യശേഖരണം നൂറു ശതമാനം പൂര്‍ത്തീകരിച്ച പഞ്ചായത്ത്, മുഴുവന്‍ വാര്‍ഡുകളിലും മിനി എം.സി.എഫ്, ഡിജി മേപ്പാടി, ഹരിതകര്‍മ്മസേന സേവനത്തില്‍ മികച്ച നേട്ടങ്ങള്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പരിചരണം,വെറ്ററിനറി, ഹോമിയോ, ആയുര്‍വ്വേദ ഡിസ്പന്‍സറികളിലേക്ക് മരുന്നുകളെത്തിക്കല്‍, ജീവിതശൈലി രോഗ നിയന്ത്രണം, അങ്കണവാടി അനുപൂരക പോഷകാഹാരം, അങ്കണവാടി- ഭിന്നശേഷി കലോത്സവം, വിഭിന്നശേഷിക്കാര്‍ക്ക് പിന്തുണയേകുന്ന പ്രവര്‍ത്തനങ്ങള്‍, വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം,
ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസഹായം അനുബന്ധ ബത്ത വിതരണം, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം തുടങ്ങിയ സാമൂഹ്യ - ആരോഗ്യ സേവന മുന്നേറ്റങ്ങള്‍ വികസന സദസില്‍ അവതരിപ്പിച്ചു.
മേപ്പാടി ടൗണ്‍ഹാള്‍, ലൈബ്രറി ഹാള്‍ നവീകരണം, മേപ്പാടി ടൗണില്‍ ബസ് സ്റ്റോപ്പ് നിര്‍മാണം, കോട്ടനാട്, നീലിക്കാപ്പ് അങ്കണവാടി കെട്ടിടം നിര്‍മാണം, ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്രവര്‍ത്തികള്‍ തുടങ്ങിയ നേട്ടങ്ങളും വികസന സദസില്‍ ചര്‍ച്ചയായി. ഹോമിയോ- , ആയുര്‍വേദ ആശുപത്രികളിലെ യോഗ ഹാള്‍ നിര്‍മ്മാണം, ഹെല്‍ത്ത് ഗ്രാന്‍ഡ് ഉപയോഗപ്പെടുത്തി മൂന്ന് സബ് സെന്ററുകളുടെ നിര്‍മ്മാണം,ജല്‍ ജീവന്‍ കുടിവെള്ള പദ്ധതിക്ക് സ്ഥലം ലഭ്യമാക്കല്‍, ടാങ്ക് നിര്‍മ്മാണം, ബഡ്സ് സ്‌കൂള്‍ പൂര്‍ത്തീകരണം, സ്‌കൂളുകളുടെ നവീകരണം, ചൂരല്‍മലയില്‍ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലത്ത് എല്‍.പി സ്‌കൂള്‍ ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ വികസന സദസില്‍ ചര്‍ച്ചകള്‍ ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.കെ വിമല്‍രാജ് അധ്യക്ഷനായ പരിപാടിയില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോബിഷ് കുര്യന്‍, അജ്മല്‍ സാജിദ്, ജിതിന്‍ കണ്ണോത്ത്, ബീന സുരേഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. ഷാജു, രാഷ്രീയ പാര്‍ട്ടി പ്രധിനിധികളായ കെ.കെ സഹദ്, അബ്ദുറഹിമാന്‍, കോമുക്ക, നജീബ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതു ജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
No comments yet. Be the first to comment!