
നീതി ആയോഗ് ദേശീയപുരസ്‌കാരം സുൽത്താൻബത്തേരി നഗരസഭയ്ക്ക്. സ്‌കൂൾ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്ന ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ പദ്ധതിക്കാണ് പുരസ്‌കാരം. ഒരുലക്ഷം രൂപയും പ്രശസ്തി പ്ത്രവും അടങ്ങുന്നതാണ് അംഗീകാരം.
കഴിഞ്ഞ നാല് വർഷമായി നഗരസഭ പരിധിയിലെ സ്‌കൂളുകളിൽ നടപ്പാക്കി വരുന്ന ഡ്രോപ്പ് ഔ്ട്ട് ഫ്രീ പ്ദ്ധതിക്കാണ് നീതീ ആയോഗിന്റെ ദേശീയ പുരസ്‌കാരം ലഭിച്ചത്. വിദ്യാഭ്യാസ മേഖലയിൽ ഈ പുരസ്‌കാരം നേടുന്ന സംസ്ഥാനത്തെ ഏക നഗരസഭയാണ് സുൽത്താൻബത്തേരി. കോവിഡിന് ശേഷം സ്‌കൂളുകളിൽ എ്ത്താത്ത വിദ്യാർഥികളെ വീണ്ടും സ്‌കൂളുകളിൽ എത്തിക്കാനും സ്‌കൂൾ അവരുടെ ഇഷ്ടമിടമാക്കി മാറ്റാനും പദ്ധതികൊണ്ട സാധിച്ചു. കൂടാതെ കായിക പരിശീലനം, തനത് ഗോത്രകലകളിലും ശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും പ്രത്യേക പരിശീലനം. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കൗൺസിലിങ് സ്‌കൂളുകളിൽ ഹാപ്പിനസ് പാർക്കിങ് തുടങ്ങിയ പ്രവർത്തനങ്ങളാണ് പുരസ്‌ക്കാരത്തിന് പരിഗണിച്ചത്.
പ്രതിവർഷം പത്ത് ലക്ഷം രൂപയാണ് പദ്ധതിക്കായി നഗരസഭ വകയിരുത്തിയത്. ജില്ലാകലക്ടറാണ് ഈ പദ്ധതിയെ നീതി ആയോഗിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചത്.
Comments (0)
No comments yet. Be the first to comment!