ബത്തേരി : നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി സ്ഥിരം വില്‍പ്പനക്കാരന്‍ പിടിയില്‍. ബത്തേരി മണിച്ചിറ കൊണ്ടയങ്ങാടന്‍ വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍ (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ വൈകീട്ടോടെ ഗാന്ധി ജംഗ്ഷനില്‍ വച്ച് നടത്തിയ പരിശോധനയില്‍ വില്‍പ്പന നടത്തുന്നതിനായി കവറില്‍ സൂക്ഷിച്ച 28 പാക്കറ്റ് ഹാന്‍സും 53 പാക്കറ്റ് കൂള്‍ ലിപ്പും കൂടാതെ പുകയില ഉത്പന്നങ്ങള്‍ വിറ്റു കിട്ടിയ 13410 രൂപയും ഇയാളില്‍ നിന്നുംപിടിച്ചെടുക്കുകയായിരുന്നു. ഇയാള്‍ നഗരത്തിലെ സ്ഥിരം വില്‍പ്പനക്കാരനാണ്. ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.