സംസ്ഥാന ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വയനാടിന്റെ നിനു മരിയ തോമസ് സിംഗിൾസിൽ വെള്ളിയും, ഡബിൾസിൽ നിധി ബി കൃഷ്‌ണയോടൊന്നിച്ച് വെങ്കലവും നേടി. വയനാടിനായി ഒരു താരം ആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി വയനാട് ജില്ലാ സീനിയർ ചാമ്പ്യനാണ് നിനു. സംസ്ഥാന സ്കൂൾ ടീമിനെ പ്രതിനിധീകരിച്ച് മധ്യപ്രദേശിൽ  നടന്ന ദേശീയ മത്സരത്തിൽ പങ്കെടുത്തു. U15 ദേശീയ തലത്തിൽ വെങ്കലമെഡൽ ജേതാവ്. ഈ വർഷം U17, U19, സീനിയർ വിഭാഗങ്ങളിലായി സംസ്ഥാന തലത്തിൽ സ്വർണ്ണവും വെള്ളിയുമടക്കം 10 മെഡലുകൾ കരസ്ഥമാക്കി. സുൽത്താൻ ബത്തേരി സർവ്വജന സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ നിനു മരിയ തോമസ് ബത്തേരി കോട്ടക്കുന്ന് വിനീത് തോമസ്, സ്വപ്‌പ്ന പോൾ എന്നിവരുടെ മകളാണ്. സഹോദരി നിറ്റ ആൻ തോമസ് എംബിഎ വിദ്യാർത്ഥിനിയാണ്.
തിരുവനന്തപുരം സ്മാഷ് വില്ലെ  അക്കാദമിയിലും, ബത്തേരി വയനാട് ക്ലബ്ബിലുമാണ് നിനു മരിയ തോമസ് പരിശീലനം നടത്തുന്നത്.