17, 18, 19 തീയതികളിലായി നടന്ന സംസ്ഥാന എക്സൈസ് കലാ കായികമേളയ്ക്ക് സമാപനമായി. വൈകുന്നേരം 4 മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ടി സജുകുമാർ സ്വാഗതം പറഞ്ഞു .സ്റ്റേറ്റ് എക്സൈസ് വിജിലൻസ് ഓഫീസർ ശ്രീ പി വിക്രമൻ സമാപനയോഗം ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാർ ,കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ. മോഹനൻ, ഉത്തരമേഖല ജോയിൻറ് എക്സൈസ് കമ്മീഷണർ ശ്രീ.സുഗുണൻ എന്നിവർ സംസാരിച്ചു. വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ ജെ ഷാജി നന്ദി അറിയിച്ചു. 14 ജില്ലകളിൽ നിന്നായി 1600 ൽ അധികം എക്സൈസ് ഉദ്യോഗസ്ഥർ പങ്കെടുത്ത കലാകായിക മേളയിൽ എറണാകുളം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. തൃശൂർ ജില്ല രണ്ടാം സ്ഥാനത്തും കാസർഗോഡ് ജില്ല മൂന്നാം സ്ഥാനത്തും വയനാട് ജില്ല നാലാം സ്ഥാനത്തും എത്തി. സമാപന ദിവസം നടന്ന വാശിയേറിയ വടംവലി മത്സരത്തിൽ ആദിയേയരായ വയനാട് ജില്ലയെ പരാജയപ്പെടുത്തി എറണാകുളം ജില്ല പുരുഷ വിഭാഗത്തിലും എറണാകുളം ജില്ലയെ പരാജയപ്പെടുത്തി മലപ്പുറം ജില്ല വനിത വിഭാഗത്തിലും ജേതാക്കളായി.വിജയികളായ ജില്ലകൾക്കും ഗെയിംസ് വിഭാഗത്തിലെ വിജയികൾക്കും സമാപന സമ്മേളനത്തിൽ വച്ച് റോളിംഗ് ട്രോഫികൾ വിതരണം ചെയ്തു.