72 ഗ്രാം എംഡിഎംഎ യുമായി കാല്‍നട യാത്രക്കാരനെ മുത്തങ്ങയില്‍ നിന്ന് പിടികൂടി കോഴിക്കോട്, നടുവണ്ണൂര്‍, കുഞ്ഞോട്ട് വീട്ടില്‍, കെ ഫിറോസി(28) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. 16.10.2025 വൈകീട്ടോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കര്‍ണാടക ഭാഗത്തു നിന്നും മുത്തങ്ങ ഭാഗത്തേക്ക് നടന്നു പോകുകയായിരുന്ന ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കകണ്ടപ്പോള്‍ പരിശോധിക്കുകയുമായിരുന്നു. ഇയാള്‍ ധരിച്ച പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ 72.09 ഗ്രാം എംഡിഎംഎ കണ്ടെടുക്കുന്നത്. സബ് ഇന്‍സ്പെക്ടര്‍മാരായ കെ എം അര്‍ഷിദ്, എന്‍ വി ഹരീഷ്‌കുമാര്‍, എ.എസ്.ഐ ജയകുമാര്‍, സി പി ഓ പ്രിവിന്‍ ഫ്രാന്‍സിസ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.