ദേശീയപാത 766ല്‍ കാപ്പിസ്റ്റോറില്‍ വീണ്ടും വാഹനാപകടം. കെ.എസ്.ആര്‍.ടി.സി ബസ്സിനുപിന്നില്‍ ബൈക്കിടിച്ച് യുവാവിന് പരുക്കേറ്റു. അമ്പലവയല്‍ കുമ്പളേരി സ്വദേശി ബ്ലെസിന്‍ വര്‍ഗീസ്(23)നണ് പരുക്കേറ്റത്. ഇയാളെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.

ഇന്ന് രാവിലെ പത്ത്മണിയോടെയാണ് ദേശീയപാത 766ല്‍ വീണ്ടും അപകടമുണ്ടായത്. സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് പൊന്‍കുഴിയിലേക്ക പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിനുപുറകില്‍ ബ്ലെസിന്‍ വര്‍ഗീസ് ഓടിച്ച് ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ബ്ലെസിന്റെ കൈക്കടക്കം പരുക്കേറ്റു. ഇയാളെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. അതേസമയം കെ.എസ്.ആര്‍.ടി.സി ബസ്സിന് മതിയായ രേഖകളില്ലല്ലെന്നം പരിവാഹന് ആപ്പില്‍ രേഖകള്‍ കാണിനില്ലെന്ന ആരോപണവുമായി നാട്ടുകാരും രംഗത്തെത്തി.

തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി പൊലിസെത്തി വാഹനങ്ങള്‍ റോഡില്‍ നിന്ന്് മാറ്റിയത്.  അതേസമയം നിലവിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും എല്ലാപേപ്പറുകളും ഉണ്ടെന്നും ഈ രേഖകള്‍ പരിവാഹന്‍ ആപ്പില്‍ കാണുകയില്ലെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കി. ഈ ഭാഗത്ത് അടുത്ത കാലത്തായി വാഹനാപകടങ്ങള്‍ പതിവായിട്ടുണ്ട്. അതിനാല്‍ വേഗത നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.