തലപ്പുഴ: സിഗരറ്റ് പാക്കറ്റുകള്‍ വ്യാജമായി നിര്‍മിച്ച് വില്‍പ്പന നടത്തിയ കേസിലുള്‍പ്പെട്ട ശേഷം വിദേശത്തേക്ക് മുങ്ങിയയാള്‍ പിടിയില്‍. ബത്തേരി പള്ളിക്കണ്ടി കായാടന്‍ വീട്ടില്‍ മുഹമ്മദ് യാസിന്‍ (23) നെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബറില്‍ സ്വകാര്യ കമ്പനിയുടെ ബ്രാന്‍ഡ് വ്യാജമായി നിര്‍മിച്ച് തലപ്പുഴ ടൗണില്‍ വില്‍പ്പന നടത്തിയതിനെതിരെ കമ്പനി കേസ്സ് നല്‍കിയിരുന്നു. കേസ്സില്‍ പ്രതിയായതോടെയാണ് പ്രതി വിദേശത്തേക്കു കടന്നത്. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രതി എത്തിയ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തലപ്പുഴ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.