ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഗുണഭോക്തൃ ലിസ്റ്റ് സംബന്ധിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ. രാജന്‍ അറിയിച്ചു. ഇന്നലത്തെ സന്ദര്‍ശനത്തിന് ശേഷം ഉദ്യോഗസ്ഥ തല യോഗത്തില്‍ ഇക്കാര്യം നിര്‍ദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.

ആദ്യഘട്ടില്‍ 402 കുടുംബങ്ങളെയും രണ്ടാം ഘട്ടത്തില്‍ 49 കുടുംബങ്ങളെയും ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ദുരന്തം നേരിട്ട് ബാധിക്കാത്തവരുടെ പട്ടികയിലെ ആളുകളുടെ ആവശ്യങ്ങള്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റിയും പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ദുരന്ത ബാധിത മേഖലയിലെ ഒരു പ്രദേശത്തോടും സര്‍ക്കാറിന് പ്രത്യേക വിരോധമില്ലെന്നും എല്ലാവരെയും ചേര്‍ത്തുപ്പിടിക്കുമെന്നും മന്ത്രി പറഞ്ഞു.