കര്‍ണ്ണാടക ഹുന്‍സൂറില്‍ ടൂറിസ്റ്റ് ബസ്സും സിമന്റ് ലോറിയും കൂട്ടിയിടിച്ച് മാനന്തവാടി സ്വദേശിയടക്കം നാല് പേര്‍ മരിച്ചു.20ല്‍ അധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു.ടൂറിസ്റ്റ് ബസ് ഡ്രൈവറായ എടവക വെസ്റ്റ് പാലമുക്ക് സ്വദേശി ഷംസു, കോഴിക്കോട് സ്വദേശിയായ ക്ലീനര്‍ പ്രിയേഷ്,കര്‍ണ്ണാടക സ്വദേശികളായ രണ്ട് പേര്‍ എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.