പുല്പള്ളി: പുല്പള്ളി സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ ജനകീയ സമര  സമിതിയുടെ നേതൃത്വത്തില്‍ ഒരാഴ്ചയായി നടത്തിവന്ന സമരം ഗ്രാമപ്പഞ്ചായത്ത് ടി.എസ്. ദിലീപ്കുമാറിന്റെ നേതൃത്വത്തില്‍ ബാങ്ക് അധികൃതരും ജനകീയ സമരസമിതി ഭാരവാഹികളും നടത്തിയ ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനമായി. വായ്പത്തട്ടിപ്പിനിരയായി ജീവനൊടുക്കിയ രാജേന്ദ്രന്‍ നായരുടെ കുടുംബത്തിന് സഹായം ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും ഇടപെടലുണ്ടാകും. ബാങ്കിന് ലഭിക്കേണ്ട പണം തിരികേകിട്ടാന്‍ നടപടി സ്വീകരിക്കുമെന്നും ബാങ്ക് അധികൃതര്‍ സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ പറഞ്ഞു.