
പുല്‍പ്പള്ളി: സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് ജീവനൊടുക്കിയ രാജേന്ദ്രന്റെ കുടുംബത്തിനും വായ്പാ തട്ടിപ്പിനിരയായ മുഴുവന്‍ കുടുംബങ്ങളുടെയും ആധാരങ്ങള്‍ തിരിച്ചു നല്‍കാന്‍ നടപടി വേണമെന്നാവിശ്യപെട്ട് പുല്‍പ്പള്ളി സഹകരണ ബാങ്കിലേക്ക് സിപിഐ എം പുല്‍പ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ബഹുജന മാര്‍ച്ചില്‍ പ്രതിഷേധം.ബാങ്ക് വായ്പാ തട്ടിപ്പിനിരയായവര്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് അടിയന്തരമായി നീതി ലഭ്യമാക്കണമെന്നും KPCC ജനറല്‍ സെക്രട്ടറി ഉള്‍പെടെ ജില്ലയിലെയും പുല്‍പ്പള്ളിയിലെയും ഉന്നത കോണ്‍ഗ്രസ്സ് നേതാക്കള്‍ ഡയറക്ടര്‍മാരായിരുന്ന ഭരണ സമിതിയുടെ കാലത്താണ് വായ്പാ തട്ടിപ്പ് നടന്നത്. സി പി ഐ (എം) നേതാക്കള്‍ നല്‍കിയ പരാതിയില്‍ സംസ്ഥാന സഹകരണ വകുപ്പും പോലിസ് വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ വന്‍ ക്രമക്കേട് കണ്ടത്തി കുറ്റക്കാര്‍ക്കതിരെ നടപടി സ്വീകരിച്ചു വരുന്നതിനിടയിലാണ് കേളക്കവലയിലെ രാജേന്ദ്രന്‍ നായരുടെ ആത്മഹത്യയുണ്ടായത്. ഇതിനെ തുടര്‍ന്ന് ഇ ഡി ഇടപെല്‍ ഉണ്ടാവുകയും ചെയ്തു. ഇതോടെ സഹകരണ വകുപ്പിന്റെയും വിജിലന്‍സിന്റെയും നടപടികള്‍ തടസ്സപ്പെട്ടു.
ഇതിന്റെ തുടര്‍ നടപടിയുമായി മുന്നോട്ട് പോകാനും ഇപ്പോഴത്തെ കോണ്‍ഗ്രസ് ഭരണ സമിതിക്ക് താല്‍പര്യമില്ല. കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കാണ് പ്രതിസന്ധിക്ക് കാരണം.ആത്മഹത്യ ചെയ്ത രാജേന്ദ്രന്‍ നായരുടെ കുടുംബത്തിന് നീതി ലഭ്യമാകണം. വായ്പ തട്ടിപ്പിന് ഇരയായ മറ്റ് ആളുകളുടെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ബാങ്ക് ഭരണ സമിതിയും കോണ്‍ഗ്രസ്സ് നേതൃത്വവും തയ്യാറാവണമെന്നാവശ്യം.
Comments (0)
No comments yet. Be the first to comment!