
പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിനിരയായി ജീവനൊടുക്കിയ രാജേന്ദ്രന്‍ നായരുടെ ഭാര്യ ജലജ ബാങ്കിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. രേഖകള്‍ ബാങ്ക് തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ നടത്തുന്ന സമരം അഞ്ച് ദിവസം പിന്നിട്ടിട്ടും അനുകൂല നിലപാട് അധികൃതര്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാരം. ഇന്ന് രാവിലെ 11 മണിയോടെയാണ് സമരം ആരംഭിച്ചത്.സ്ഥലത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Comments (0)
No comments yet. Be the first to comment!