
കല്‍പ്പറ്റ: അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ചുള്ള ഈ വര്‍ഷത്തെ ജില്ലാതല പരിപാടി ചൊവ്വാഴ്ച വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും. കോഫി ബോര്‍ഡിന്റെയും വിവിധ കര്‍ഷക സംഘടനകളുടെയും നേതൃത്വത്തില്‍ രാവിലെ 9 30 മുതല്‍ വൈകുന്നേരം നാലുമണി വരെയാണ് പരിപാടി. പൊതുസമ്മേളനം ,കാര്‍ഷിക സെമിനാര്‍ ,ചര്‍ച്ച എന്നിവ ഇതോടനുബന്ധിച്ചു ഉണ്ടാകും . കാപ്പി കര്‍ഷകര്‍ക്ക് ഇന്ത്യ കോഫി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള പ്രത്യേക കൗണ്ടര്‍ ഇതോടനുബന്ധിച്ച് പ്രവര്‍ത്തിക്കും. വയനാട് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ, സബ് കലക്ടര്‍,കോഫി ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കാപ്പി കര്‍ഷക സംഘടനാ പ്രതിനിധികള്‍, എഫ് പി ഓ പ്രതിനിധികള്‍, വിദഗ്ധര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള 1500 കര്‍ഷകര്‍ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കും. അന്താരാഷ്ട്ര കാപ്പി ദിനത്തിന്റെ ഭാഗമായി വയനാട്ടില്‍ വര്‍ഷംതോറും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. നഗരങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയിരുന്ന ദിനാഘോഷ പരിപാടികള്‍ ഇതാദ്യമായാണ് ഗ്രാമതലത്തില്‍ സംഘടിപ്പിക്കുന്നത്.
Comments (0)
No comments yet. Be the first to comment!