ബാംഗ്ലൂര്‍ സ്വദേശികളായ അര്‍ബാസ്(37),ഉമര്‍ ഫാറൂഖ് (28), മുഹമ്മദ് സാബി (28), ഇസ്മയില്‍ (27), ഉംറസ് ഖാന്‍ (27), സൈദ് സിദ്ധിഖ് (27) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും അതിര്‍ത്തിയിലുണ്ടായിരുന്ന തിരുനെല്ലി പോലീസും ചേര്‍ന്ന് പിടികൂടിയത്.  യുവാക്കളില്‍ നിന്ന് 2 ഗ്രാം എം.ഡി.എം.എ യും 2 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പനമരം പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.എം സന്തോഷ്‌മോന്‍, തിരുനെല്ലി സബ് ഇന്‍സ്‌പെക്ടര്‍ സജിമോന്‍ പി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ളപോലീസ് സംഘം പരിശോധന  നടത്തുന്നതിനിടയിലാണ് യുവാകള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച  കാറും പോലീസ് കസ്റ്റഡിയിലെടുത്തു.