
കല്‍പ്പറ്റ: സീറ്റ് കവര്‍ ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍. കാക്കവയല്‍, കളത്തില്‍ വീട്ടില്‍, അഷ്‌കര്‍ അലി (36) നെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവര്‍ ബിസിനസ്സില്‍ ഒരു സീറ്റ് കവറിന് 2500 മുതല്‍ 3000 രൂപ വരെ ലാഭം നേടാം എന്ന് വിശ്വസിപ്പിച്ച് തൃക്കൈപ്പറ്റ സ്വദേശിയില്‍ നിന്നാണ് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയത്.
2023 ജനുവരി മുതല്‍ 2024 ജനുവരി വരെ വിവിധ അക്കൌണ്ടുകളിലായി 2920000/(ഇരുപത്തൊന്‍പത് ലക്ഷത്തി ഇരുപതിനായിരം) രൂപയാണ് പല തവണകളായി ഇയാള്‍ പരാതിക്കാരനില്‍ നിന്ന് കൈപ്പറ്റിയത്. പിന്നീട് ലാഭ വിഹിതം നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതെ തട്ടിപ്പ് നടത്തുകയായിരുന്നു.ചെറിയ തുകകള്‍ ലാഭവിഹിതമായി നല്‍കുകയും പിന്നീട് കൂടുതല്‍ പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് വിവിധ അക്കൌണ്ടുകളിലൂടെ പണം തട്ടിയെടുക്കുകയുമായിരുന്നു.
Comments (0)
No comments yet. Be the first to comment!