പുല്‍പ്പള്ളി ചേകാടി ഗവ. എല്‍പി സ്‌കൂളില്‍ കാട്ടാനക്കുട്ടിയെത്തി.ഇന്ന് ഉച്ചയോടെയാണ് കാട്ടാനക്കുട്ടി സ്‌കൂളിലെത്തിയത്. വിദ്യാര്‍ഥികള്‍ സ്‌കൂളിലുള്ള സമയത്തായിരുന്നു ആനക്കുട്ടിയെത്തിയത്. സ്‌കൂള്‍ വരാന്തയിലും മുറ്റത്തും ചുറ്റിക്കറങ്ങിയ കാട്ടാനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പുലര്‍ച്ചെ കൂട്ടംതെറ്റി ട്രിഞ്ചില്‍ കുടുങ്ങിയ കാട്ടാനക്കുട്ടിയെ വനപാലകര്‍ രക്ഷപെടുത്തി ഉള്‍വനത്തില്‍ വിട്ടെങ്കിലും വീണ്ടും ജനവാസമേഖലയിലേക്കെത്തുകയായിരുന്നു.തള്ളയാനയടങ്ങിയ ആനക്കൂട്ടത്തെ കണ്ടെത്തിയ ശേഷം കുട്ടിയെ കൂട്ടത്തിലേക്ക് വിടാനാണ് വനപാലകരുടെ തീരുമാനം.