മാനന്തവാടി :കാട്ടിക്കുളം ബേഗൂരിനടുത്ത് കാറും ലോറിയും ഇടിച്ച് മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം.  മാനന്തവാടി പുത്തന്‍പുര സ്വദേശിനി ചെമല സഫിയ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 തോടെയാണ്  അപകടമുണ്ടായത്. സഫിയയോടൊപ്പം കാറിലുണ്ടയിരുന്ന മുഹമ്മദ് കുട്ടി (67)സത്താര്‍ (30) തസ്ലീന (17) റിഫ (10)എന്നിവര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.