
കല്പറ്റ: ചൂരൽമല ദുരന്തബാധിതരായ വയനാട്ടിലെ ജനങ്ങൾക്ക് ലഭിച്ചത് അവഗണന മാത്രമെന്ന് പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാനം 2221 കോടി ആവശ്യപ്പെട്ടപ്പോൾ കേന്ദ്രം അനുവദിച്ചത് 260 കോടി മാത്രമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. കുറ്റപ്പെടുത്തി. വീടും ജീവനോപാധിയും ഉറ്റവരെയും നഷ്ടപ്പെട്ട ജനങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ പ്രതീക്ഷയോടെയാണ് കണ്ടത്. ദുരിതാശ്വാസത്തെയും പുനരധിവാസ പ്രവർത്തനത്തെയും രാഷ്ട്രീയത്തിന് ഉപരിയായി കാണണം. മനുഷ്യന്റെ ദുരിതത്തെ രാഷ്ട്രീയ അവസരമായി കാണരുതെന്നും അവർ പറഞ്ഞു. സഹാനുഭൂതിയും നീതിയും അടിയന്തിര സഹായവും ആവശ്യപ്പെടുന്ന വിനാശം വിതച്ച ദുരന്തമായിരുന്നു വയനാട്ടിലെ ജനങ്ങൾ അഭിമുഖീകരിച്ചത്. അവർ നീതിയും പിന്തുണയും അന്തസ്സും അർഹിക്കുന്നുവെന്നും എന്ന് അവർ ഓർമ്മപ്പെടുത്തി.
Comments (0)
No comments yet. Be the first to comment!