
ചീരാലില്‍ വനംവുകപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ പുലിയെ ഉള്‍വനത്തില്‍ തുറന്നുവിട്ടു. പരുക്കുകളൊന്നിമില്ലെന്നും നല്ല ആരോഗ്യവാനാണെന്നും പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെയോടെ വയനാട് വന്യജീവിസങ്കേതത്തിലെ ഉള്‍വനത്തില്‍ തുറന്നിവിട്ടത്. ആറു വയസ്സുള്ള ആണ്‍പുലി് ഇന്നലെ പുലര്‍ച്ചെയാണ് കൂട്ടില്‍ കുടുങ്ങിയത്.
ഇന്നലെ പുലര്‍ച്ചെ ചീരാല്‍ പുളിഞ്ചാല്‍ വേടങ്കോട്് എസ്റ്റേറ്റില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ പുലിയെ ഇന്നുപുലര്‍ച്ചയോടെയാണ് ഉള്‍വനത്തിലേക്ക് തുറന്നുവിട്ടത്. ആറ് വയസുള്ള ആണ്‍പുലിക്ക് പരുക്കകളോ ആരോഗ്യസംബന്ധമായ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വയനാട് വന്യജീവിസങ്കേതത്തില്‍ ഉള്‍വനത്തിലേക്ക് തുറന്ന് വിട്ടതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയില്‍ ചീരാല്‍ പുളിഞ്ചാല്‍ കാടന്‍തൊടി സെയ്തലവിയുടെ പശുക്കിടാവിന് കൊന്ന് പുലി പാതി ഭ്ക്ഷിച്ചിരുന്നു. ഇതിനുമുമ്പുള്ള ദിവസങ്ങളിലും ചീരാല്‍ ടൗണിലടക്കം പുലിയെ പലരും കാണുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്ഥിരമായി പുലിസാനിധ്യം ചീരാല്‍, നമ്പ്യാര്‍കുന്ന് മേഖലകളില്‍ സ്ഥീരീകരിക്കുകയും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പതിവായതോടെ നാട്ടുകാരില്‍ പ്രതിഷേധവും ഉടലെടുത്തിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച തന്നെ വേടങ്കോട് എസ്റ്റേറ്റില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചത്. ഈ കൂട്ടിലാണ് ഇന്നലെ പുലര്‍ച്ചെയോടെ പുലി കുടുങ്ങിയത്.
Comments (0)
No comments yet. Be the first to comment!