രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പനമരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുഹൈലിന്റെ നേതൃത്വത്തില്‍ കൈതക്കല്‍ ഡിപ്പോമുക്കിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പന നടത്തുന്നതിനായി വാറ്റി സൂക്ഷിച്ച 9 ലിറ്റര്‍ വാറ്റ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കൈതക്കല്‍ ഡിപ്പോമുക്ക് പരക്കുനി ഗോവിന്ദന്‍ (ബെജു48) നെ അറസ്റ്റ് ചെയ്തു.