മഴക്കാലം ആരംഭിക്കുന്നതോടെ പനമരം കിഞ്ഞിക്കടവ് അംഗണ്‍വാടി ടീച്ചറും, കുട്ടികളും രക്ഷിതാക്കളും ഭീതിയാണ്.
പനമരം പഞ്ചായത്തിലെ 11 വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന അംഗണ്‍വാടികെട്ടിടവും  പുഴയും തമ്മില്‍ 2 മീറ്റര്‍ അകലം മാത്രമാണുള്ളത്. പുഴയില്‍ വെള്ളം കൂടുന്നതോടെ കെട്ടിടത്തിന്റെ പുറക് വശം വരെ വെള്ളമെത്തും  ഇത് കെട്ടിടത്തിന് ഭീഷണിയാണ്. കൂടാതെ കെട്ടിടത്തിന്റെ വാട്ടര്‍ ടാങ്ക് ഭിത്തി ചെരിഞ്ഞ് നില്‍ക്കുന്നു. സംരക്ഷണ ഭിത്തിക്കും കെട് സംഭവിച്ചിട്ടുണ്ട്.  കെട്ടിടത്തിന്റെ ഒരു വശത്തെ മണ്ണ് ഇതിനോടകം ഇടിഞ്ഞ് പുഴയോട് ചേര്‍ന്ന് കഴിഞ്ഞു. അംഗണ്‍വാടി മാറ്റിസ്ഥാപിക്കണമെന്ന് രക്ഷിതാക്കളുടെ ആവിശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പഠനം മഴക്കാലത്ത് ദുരിതമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇരുപതോളം കുരുന്നുകളാണ് ഇവിടെ പഠിക്കുന്നത്. 2023 പഞ്ചായത്ത് ഭരണസമതി പുതിയ കെട്ടിടം പണിയാന്‍ തീരുമാനിച്ചെങ്കിലും യാതോരു വിധ നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ല. തുടര്‍ന്ന് വാര്‍ഡ് മെമ്പറുടെ അപേക്ഷ പരിഗണിച്ച് വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ഷിച്ച് അംഗണ്‍വാടി കെട്ടിടം സുരക്ഷിത സ്ഥാനത്ത് അല്ല എന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇവരയാക്കെ ബന്ധപ്പെട്ട അധികാരികളെ ബോധ്യപ്പെടുത്തിയെങ്കിലും നിലവിലെ അംഗണ്‍വാടി പഴ സ്ഥലത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇനിയൊരു മഴക്കാലം അതിജീവിക്കാന്‍ കെട്ടിടത്തിന്റെ കഴിയെല്ലാന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.