
മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കേന്ദ്രസഹായം . കേന്ദ്ര സർക്കാർ 260 .56 കോടി രൂപ അനുവദിച്ചു. വയനാട് ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങൾക്ക് 4645 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2024 ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ വലിയ നാശനഷ്ടമാണ് നേരിട്ടത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുമായി കേരളം രണ്ടായിരം കോടി രൂപയുടെ സഹായമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. നേരത്തെ തുക അനുവദിച്ചെങ്കിലും വായ്പയായി അനുവദിച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതിനിടയിലാണ് 260..56 കോടി രൂപയുടെ സഹായം കേന്ദ്രം അനുവദിച്ചത്. വിവിധ പ്രവർത്തനങ്ങൾക്കായി കേരളം നേരത്തെ വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. ഇതിൽ സമർപ്പിച്ച പദ്ധതികൾ ഉൾപ്പെടെ ഈ തുക ഉപയോഗിച്ചു നടപ്പിലാക്കും. ആവശ്യപ്പെട്ടതിന്റെ 11 ശതമാനം മാത്രമാണ് ഏറെ വൈകി കേന്ദ്രം അനുവദിച്ചത്.
Comments (0)
No comments yet. Be the first to comment!