മാനന്തവാടി അഞ്ചാം മൈലില്‍ പുല്ലമ്പി നിസാറിന്റെ വീട്ടിലാണ് ഇന്നലെ രാത്രിയില്‍ മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ച ഒന്നരപവന്‍ സ്വര്‍ണ്ണം, ലാപ് ടോപ്പ്, മൊബൈല്‍ ഫോണ്‍, 50 കിലോ മുളക് മറ്റ് വിലപിടിപ്പുള്ള സാധനങ്ങള്‍ എന്നിവ കവര്‍ന്നു.സമീപത്തെ സിസിടിവി ക്യാമറകള്‍ ദിശ മാറ്റി വച്ചാണ് മോഷണം. വീട്ടുകാര്‍ ചികിത്സാ ആവശ്യത്തിന് കോഴിക്കോട് പോയ സമയത്തായിരുന്നു കവര്‍ച്ച. രാവിലെ അനുജന്‍ വീട്ടിലെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തു. പനമരംപോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ്‌സ്‌ക്വാഡും, വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.പ്രദേശത്ത്‌മോഷണ സാധ്യതയുണ്ടെന്ന് പോലിസ് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു ഇതിനിടയിലാണ് വന്‍ മോഷണം.