
കാരാപ്പുഴ: മെഗാ ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കമാകും. കാരാപ്പുഴയിലെ ദൃശ്യവിരുന്നിനൊപ്പം കലാവിരുന്നൊരുക്കി സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന തിരക്കിലാണ് അധികൃതരെങ്കില്‍ ടൂറിസം ഫെസ്റ്റ് നാടിന്റെ ഉല്‍സവമാക്കി മാറ്റുന്നതിനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
രാത്രികാല ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന തരത്തില്‍ അണിഞ്ഞൊരുങ്ങുകയാണ് കാരാപ്പുഴ. കാരാപ്പുഴയുടെ ഭംഗി ആസ്വദിക്കുന്നതിനോടൊപ്പം രാത്രിയെ പകലാക്കുന്ന ദീപാലങ്കാരവും പാര്‍ക്കിനെ കൂടുതല്‍ ഭംഗിയാക്കും. വയനാടന്‍ തനത് രുചിപ്പെരുമയറിയുന്നതിനോടൊപ്പം മറ്റ് വൈവിധ്യ രുചികള്‍ ആസ്വദിക്കുന്നതിനായി ഫുഡ് കോര്‍ട്ടും സജ്ജമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ജില്ലക്കകത്തും പുറത്തും നിന്നുമുള്ള കലാകാരന്‍മാരുടെയും ട്രൂപ്പുകളുടെയും വ്യത്യസ്ത കലാപരിപാടികളും സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്. ആറ് മണിക്ക് ശേഷം പാര്‍ക്കിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. കാരാപ്പുഴ മെഗാ ടൂറിസം പാര്‍ക്ക് രാത്രിയും പ്രവര്‍ത്തിക്കുന്നതോടെ സഞ്ചാരികള്‍ക്കും വയനാട് ഉല്‍സവ് പുത്തനുണര്‍വ്വാകും നല്‍കുക.വിനോദ സഞ്ചാരികള്‍ക്കും തങ്ങളുടെ സര്‍ഗ്ഗശേഷി അവതരിപ്പിക്കുന്നതിനുള്ള അവസരവും വയനാട് ഉല്‍സവില്‍ ഒരുക്കുന്നുണ്ട്. ഇന്ന് വാഴവറ്റയില്‍ നടന്ന ഘോഷയാത്രയോടെ കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റിന് തുടക്കമായി.
Comments (0)
No comments yet. Be the first to comment!