സുല്‍ത്താന്‍ബത്തേരി പഴേരി മംഗലത്ത് വില്യംസ് ( 53) മരണപ്പെട്ട സംഭവത്തില്‍  പഴേരി സ്വദേശിയായ യുവാവ് പോലീസ് കസ്റ്റഡിയില്‍. ശനിയാഴ്ച്ച രാത്രിയാണ് വില്യംസ് സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ മരണപ്പെട്ടത്. ഈ കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7.30 ഓടെ പഴേരിയില്‍ വെച്ച് പോലീസ് കസ്റ്റഡിയിലുള്ള യുവാവും വില്യംസുമായി അടി നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് വില്യംസ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും കുടുംബം പോലിസില്‍ പരാതി നല്‍കുകയും ചെയ്തു.  ഇതിനിടെ കഴിഞ്ഞ രാത്രിയില്‍ വില്യംസ് മരണപ്പെട്ടു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതന്‍ വ്യക്തത വരുമെന്നാണ് പോലിസ് പറയുന്നത്. മൃതദേഹം സുല്‍ത്താന്‍ബത്തേരി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.