കല്‍പ്പറ്റ: വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 
ബിന്ദു മില്‍ട്ടണ്‍ പ്രസിഡന്റും നാഷണല്‍ കോഡിനേറ്ററുമാണ്. സജിനി ലതീഷിനെ സെക്രട്ടറിയായും  ഡോക്ടര്‍ നിഷ ബിപിന്‍ ട്രഷററായും  അഡ്വക്കേറ്റ് ഷീബ മാത്യു ജോയിന്റ് സെക്രട്ടറിയായും തെരെഞ്ഞെടുക്കപ്പെട്ടു. എം.ഡി ശ്യാമള സംസ്ഥാന കോഡിനേറ്ററായി ചുമതലയേറ്റു. അപര്‍ണ്ണ വിനോദ്, ഡീന മനോജ്  എന്നിവര്‍ പുതിയ ഡയറക്ടര്‍മാരായി ചുമതലയേറ്റിട്ടുണ്ട്. ബിന്ദു മില്‍ട്ടണ്‍, സജിനി ലതീഷ്, നിഷ ബിപിന്‍  അഡ്വേക്കേറ്റ് ഷീബമാത്യു, എം.ഡി ശ്യാമള, അപര്‍ണ്ണ വിനോദ്, ഡീന മനോജ്  എന്നിവരാണ് സംഘടനയുടെ പുതിയ ഡയറക്ടര്‍മാര്‍.

കല്‍പ്പറ്റ ഹോട്ടല്‍ ഹോളിഡേയ്സില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 2025 -2027 വര്‍ഷം  വരെയാണ് പുതിയ ഭാരവാഹികളുടെ ചുമതല. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ( സി.ഐ ഐ )  അഫിലിയേഷനോടെ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ  വനിതാ സംരംഭകരുടെയും പ്രൊഫെഷനലുകളുടെയും  ഏക  ട്രേഡ് ഓര്‍ഗനൈസേഷനാണ്  കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് .