തലപ്പുഴ പുതിയിടം മുനീശ്വരന്‍കുന്നിനെ വടേക്കേ വയനാട്ടിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. പ്രഖ്യാപനവും സാനിറ്ററി നാപ്കിന്‍ ഇന്‍സിനേറ്റര്‍ ഉദ്ഘടനവും തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് നിര്‍വഹിച്ചു.സമുദ്രനിരപ്പില്‍ നിന്ന് 3355 അടി ഉയരത്തിലാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മുനീശ്വരന്‍കുന്ന് സ്ഥിതി ചെയ്യുന്നത്. മലനിരകളുടെയും തോയിലത്തോട്ടങ്ങളുടെയും ദൃശ്യഭംഗി ആരെയും ആകര്‍ഷിക്കും. വൈവിധ്യമാര്‍ന്ന ഔഷധ സസ്യങ്ങള്‍ നിറഞ്ഞ പുല്‍മേടിലൂടെ സഞ്ചരിച്ച് ഇവിടെ എത്താം. മുനീശ്വരന്‍കുന്നിലെ കോവിലിനം നൂറ് കണക്കിന് വര്‍ഷം പഴക്കമുണ്ട്. തിരുവാതിര നാളില്‍ മാത്രമാണ് ക്ഷേത്രം തുറക്കുന്നത്. ആന , കടുവ, പുലി, കാട്ടുനായ , മാന്‍ തുടങ്ങി നിരവധി സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണിവിടം.മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് പ്രവേശന നിരക്ക്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം 6 മണി വരെ 250 പേര്‍ക്കാണ് സന്ദര്‍ശനം അനുവദിക്കുന്നത്.