കല്‍പറ്റ:  എന്‍എംഎസ്എം ഗവ. കോളജിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മിനിസ്റ്റേഴ്‌സ് എക്‌സലന്‍സ് അവാര്‍ഡ്. സ്റ്റേറ്റ് ലവല്‍ ക്വാളിറ്റി അഷുറന്‍സ് സെല്‍, കേരളയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവില്‍ നിന്ന് ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. ബൈജു കെ ബിയും ഐക്യുഎസി അംഗം അനീഷ് എം ദാസും അവാര്‍ഡ് ഏറ്റുവാങ്ങി.

വിദ്യാഭ്യാസ നിലവാരത്തിലും സ്ഥാപനപരമായ മികവിലും കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി കോളജ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് അവാര്‍ഡ്. കഴിഞ്ഞ നാക്ക് മൂന്നാം സൈക്കിള്‍ അക്രഡിറ്റേഷനില്‍ എ ഗ്രേഡും കോളജ് കരസ്ഥമാക്കിയിരുന്നു. കേരളത്തിലെ എയ്ഡഡ്, അണ്‍ എയ്ഡഡ്, സര്‍ക്കാര്‍ മേഖലകളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡിന് ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക സര്‍ക്കാര്‍ കോളജ് ആണ് കല്‍പറ്റ ഗവ. കോളജ്.