ചിങ്ങമാസത്തിലെ ആദ്യ പ്രവൃത്തിദിനമായ ഇന്ന് കേരളത്തിലെ സ്വര്‍ണവില വിലയില്‍ മാറ്റമില്ല. ഗ്രാമിന് 9,275 രൂപയും  പവന് 74,200 രൂപയുമാണ്. . നിലവില്‍ രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 14.41 ഡോളര്‍ ഉയര്‍ന്ന് 3,349.46 ഡോളറില്‍ എത്തിയിട്ടുണ്ട്. എങ്കിലും, കേരളത്തില്‍ ഇന്നു വില നിലനിര്‍ത്താന്‍ വ്യാപാരികള്‍ തീരുമാനിക്കുകയായിരുന്നു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ രാവിലെ 14 പൈസ ഉയര്‍ന്ന് 87.45ല്‍ എത്തിയതും കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ നില്‍ക്കാന്‍ സഹായിച്ചു.